Wednesday, December 10, 2008

കയ്യിലുള്ളത് ചുറ്റിക; കാണുന്നതെല്ലാം...

പത്ത് പതിനഞ്ച് കൊല്ലം മുന്‍പ് ഞങ്ങളുടെ (കു)ഗ്രാമത്തില്‍ ഒരു ആശാരി ഉണ്ടായിരുന്നു, അച്ചുആശാരി. മരപ്പണിയിലുള്ള കേമത്തം കോണ്ടൊന്നുമല്ല അച്ചുവേട്ടന്‍ ആശാരി പദവി കിട്ടിയത്. എവിടുന്നോ തട്ടിക്കൂട്ടിയ ചില ഉപകരണങ്ങള്‍ മൂപ്പരുടെ കയ്യില്‍ ഉണ്ടായിരുന്നു. അതുപയോഗിച്ച് ചെയ്യാവുന്ന ചെറിയ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്താണ്‍അദ്ദേഹംഉപജീവനം കഴിച്ചുപോന്നത്. അങ്ങനെയാണ്‍ അച്ചുവേട്ടന്‍ അച്ചുവാശാരി ആയത്. നാല്‍തൂണുകള്‍ നാട്ടി അതിനു മുകളില്‍ ഒരു ഓലപ്പുര, അതായിരുന്നു ആശാരിയുടെ പണിപ്പുര. ഒഴിവുദിവസങ്ങളില്‍ ആശാരിയുടെ പണിപ്പുര സന്ദറ്ശിക്കുക ഞങ്ങള് കുട്ടികള്‍ ഒരുശീലമായിരുന്നു. ശ്രദ്ധയോടെ ജോലി ചെയ്യുന്നതായി അഭിനയിക്കുന്ന ആശാരിയെ ശ്രദ്ധയോടെവീക്ഷിക്കാന്‍. മിക്കപ്പോഴും ആശാരിയുടെ കയ്യില്‍ ഒരു ചുറ്റിക കാണും. ആണി, സ്ക്റൂ, ബോള്‍ട്ട്തുടങ്ങി ആണി പോലുള്ള എന്തും ആശാരി കൈകാര്യം ചെയ്യുന്നത് ചുറ്റിക വച്ചായിരുന്നു. അതുമാത്രമല്ല, വെറുതെ കൈകൊണ്ട് ഒന്ന് തട്ടേണ്ട {മനുഷ്യനെ അല്ല :) } കാര്യംവന്നാല്പൊലും ആശാരി തന്റെപ്രീയപ്പെട്ട ചുറ്റിക ഉപയോഗിക്കും.

അച്ചുവാശാരി മണ്‍മറഞ്ഞിട്ട് കാലം കുറേകഴിഞ്ഞു. പക്ഷെ, ഏത് പ്രശ്നത്തിനുംഒരറ്റപരിഹാരം ഉപദേശിക്കുന്ന ചില സുഹൃത്തുക്കളെ കാണുമ്പോള്‍ എനിക്ക് ഇപ്പോഴുംആശാരിയെ ഓര്‍മ്മ വരും. ആഗോള താപനവും കാലാവസ്ത വ്യതിയാനവും മുതല്‍ജോലിസംബന്ധമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കും വരെ ഇക്കൂട്ടറ്ക്ക് ഒരറ്റ കാരണമെകണ്ടെത്താന്‍ കഴിയു!. പ്രയോഗിച്ച് പരിശീലിച്ച ചില ഉത്തരങ്ങള്‍ അവരുടെ മനസ്സില്‍ കാണും. പിന്നെ എല്ലാ പ്രശ്നങ്ങളും ഒരു ഉത്തരത്തിന്‍ ചേരുന്ന ചോദ്യങ്ങളാക്കി മാറ്റും. ചുറ്റുംനോക്കൂ... നിങ്ങള്‍ക്കും കാണാം അച്ചുവാശാരി മാരെ... കയ്യിലുള്ള ഒരേ ഒര്‍ ആയുധംചുറ്റികയാകുമ്പോള്‍ കാണുന്നതെല്ലാം ആണിയാണെന്ന് വിശ്വസിക്കുന്നവരെ!.

No comments: