ഗാന്ധിസം, എന്നു പറഞ്ഞാല്‍ അത് പല്‍ തരമുണ്ട്... പല രൂപത്തില്‍... പല നിറത്തില്‍. ഈ ഗാന്ധിസത്തിന്റെ ആദ്യ വേര്‍ഷന്‍ ഇറങ്ങുന്നത് എതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ്‍, സായിപ്പ് ഭരിക്കണ കാലത്ത്. അന്നത്തെ വേര്‍ഷന്‍ വന്‍ ഹിറ്റായിരുന്നു. എന്നുവച്ചാല്‍ 'ഗാന്ധിയന്'-ന്‍ കേട്ടാല്‍ നാട്ടുകാര്‍ തിരിച്ച് ഒരു ചോദ്യവും ചോദിക്കാതെ തൊഴുത് നിന്നിരുന്നൂന്ന് ചുരുക്കം. പക്ഷെ, ഇങ്ങനെയൊക്കെ ആണെങ്കിലും ആ വേര്‍ഷനില്‍ ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതായത് 'ഗാന്ധിയന്‍' അഹിംസ, സത്യം തുടങ്ങിയ അറ് പിന്തിരിപ്പന്‍ നയങ്ങള്‍ കൊണ്ട് നടക്കണം, ലളിതാമായ ജീവിതം നയിക്കണം ഇങ്ങനെ ചില നൂലാമാലകള്‍. സമയമെടുത്തെങ്കിലെന്ത്, പോരായ്മകാളൊക്ക് പരിഹരിച്ച് അറുപതുളില്‍ പുതിയ പതിപ്പ് വന്നു, ഇ(ന്ദിര)-ഗാന്ധിസം. അതായത് അഹിംസ, സത്യം തുടങ്ങിയ കുന്ത്റാണ്ടങ്ങളൊക്കെ എടുത്ത് ദൂരെ കളഞ്ഞ് പകരം രാജവാഴ്ച്ച, അടിച്ചമറ്ത്തല്‍ തുടങ്ങിയ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച നല്ല ഞെരിപ്പ് സാധനം. പക്ഷെ, പുതിയ പതിപ്പുകൊണ്ട് പഴയ ഗാന്ധിയന്‍ മാറ്ക്ക് ബുദ്ധിമുട്ടാകരുതല്ലൊ. അതുകൊണ്ട് അവര്‍ക്കെല്ലാം സൗജന്യമായി പുതിയ പതിപ്പും നല്‍കി. അതുകൊണ്ടും രക്ഷപ്പെടാത്തവരെ എന്തുചെയ്യും?... "Sift+Delete"... ഈ അടുത്തകാലത്തും വന്നു ഒരു പുത്തന്‍ 'നൂറ്റാണ്ട്' പതിപ്പ്, എതാണ്ട് 'സോര-ഗാന്ധിസം' എന്നെങ്ങാണ്ടാണ്‍ പേര്‍. ഗാന്ധിസത്തെക്കുറിച്ച് പറയാനാണെങ്കില്‍ പെരുത്ത് ഉണ്ട്, അതവസാനിപിച്ച് നമ്മുടെ നായകന്‍ ആന്തുലെ-യിലേക്ക് വരാം. നമ്മുടെ കഥാനായകനും പണ്ട് ഒരു കറ കളഞ്ഞ ഇ-ഗാന്ധിയന്‍ ആയിരുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, കരു(ണ്‍) കേരാളത്തില്‍ എങ്ങിനെ വാണരുളിയൊ അതുപോലെ ആയിരുന്നു ആന്തുലെ മഹാരാഷ്ട്രം ഭരിച്ചിരുന്നത്.
എന്തിനേറെപറയുന്നു, ഇന്ദിരാജിയോട് കൂറ് പുലര്‍ത്താന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്ന മഹാനുഭാവന്‍. ഇങ്ങിനെയൊക്കെ ആണെങ്കിലും ആന്തുലെ-ജിക്കും പണ്ടൊര്‍ അപകടം പറ്റിയിരുന്നു. സത്യം പറഞ്ഞാല്‍ പറ്റിയതല്ല, പറ്റിച്ചതാണെന്ന നാട്ടുകാര്‍ പറയുന്നത്. അതായത് മഹാരഷ്ട്റാ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്, ഇന്ദിരാജിയോടുള്ള അരാധന മൂത്ത്, ഇന്ദിരാജിയുടെ പേരില്‍ തന്നെ ഒരു ഫണ്ട് പിരിവ് നടത്തി. കാണുന്ന കാശുകാരെയൊക്കെ വെരട്ടി കാശ് വാങ്ങിയിരുന്നൂന്നാ അസൂയ്യക്കാര്‍ പറഞ്ഞുണ്ടാക്കിയത്. എന്തായാലും അവസാനം ഒരു ലൊടുക്ക് പത്രം (Indian Express) അതൊക്കെ തപ്പിയെടുത്ത് പസിദ്ധീകരിച്ച് ആകെ നാറ്റിച്ചു. ഇന്ദിരാജിയല്ലെ തലയ്ക്ക് മുകളില്‍? അന്യന്റെ തല പോയാലും സ്വന്തം രോമം പൊകാന്‍ സമ്മതിക്കാത്ത ദയാ നിധി. അങ്ങനെയുള്ള ഇന്ദിരാജിയുടെ മുഖം രക്ഷിക്കാന്‍ ആന്തുലെജി മുഖ്യന്‍ സ്ഥാനം പുല്ലുപോലെ രാജിവെ(പ്പി)ച്ചു. പകരം രാജിവെപ്പിച്ച പത്രക്കാറ്ക്കിട്ട് ആവശ്യത്തിന്‍ 'പണി' കൊടുക്കാനുള്ള മാന്യത ആന്തുലെജി കാണിച്ചു. അതിനു ശേഷം ഇന്നലെ വരെ ഒര്‍ തെറ്റും ആന്തുലെജീക്ക് പറ്റിയിട്ടില്ല.
വയസ്സും പ്രായവുമൊക്കെ ആയാല്‍ ആറ്ക്കും പിഴവുകള്‍ വരാം. ആന്തുലെജിക്കും അതെ പറ്റിയുള്ളു, ചെറിയൊര്‍ ഓറ്മ്മക്കുറവ്. കൂടെ ബുദ്ധി ചെറുതായൊന്ന് പിഴച്ചോന്ന് ഒരു സംശയം. വീട്ടിലൊ ചായക്കടയിലൊ ഇരുന്ന് സംസാരിക്കുന്നതുപോലെ പാറ്ലമെന്റില് ചെന്ന്‍ സംസാരിച്ചുകളഞ്ഞു നേതാവ്. പറഞ്ഞതിന്റെ ഉള്ളടക്കം ഇത്രയേയുള്ളു... "ഭീകരറ് പോലീസ് വാഹനം അക്രമിച്ച് വധിച്ച ഉദ്യോഗസ്ഥരില്‍ ഒരാളെ കൊന്നത് ഭീകരറ് തന്നെ യാണോ എന്ന് സംശയം ഉണ്ട്. അതൊന്ന് സ്ഥിതീകരിക്കണം. അതുകൊണ്ട് നമുക്കൊര്‍ അന്വേഷണം ആയാല്‍ എന്താ?". പോരെ പൂരം!. അങ്ങേറ്ക്ക് കണ്ട തൊന്യാസങ്ങളൊക്കെ പറഞ്ഞ് ചുമ്മാ വീട്ടില്‍ പോയിരിക്കാം. അനുഭവിക്കേണ്ടത് പാവം സോമുവിനെയും മന്മോഹനെയും പോലുള്ള നല്ലകുട്ടികള്‍. എല്ലാ അലവലാതിക്കളും കൂടി ആകെ ബഹളം തുടങ്ങി. ഏതായാലും പ്രണാബ് സാറ് ഇതിനൊര്‍ മറുപടി കണ്ടെത്തുമെന്ന് പതിജ്ഞ ചെയ്തുകളഞ്ഞൂന്ന് കേള്ക്കുന്നു. ആന്തുലെജിയാണെങ്കില്‍ ഇപ്രാവശ്യം ഓടുക്കത്തെ വാശിയിലും. മിക്കവാറും സ്വറ്ഗ്ഗീയ നേതാവ് ഇന്ദിരാജി നേരിട്ടുവന്നാലെ ആന്തുലെജി അടങ്ങൂന്നാ തോന്നുന്നത്. കാത്തിരുന്ന് കാണാം.
Friday, December 19, 2008
Wednesday, December 10, 2008
കയ്യിലുള്ളത് ചുറ്റിക; കാണുന്നതെല്ലാം...
പത്ത് പതിനഞ്ച് കൊല്ലം മുന്‍പ് ഞങ്ങളുടെ (കു)ഗ്രാമത്തില്‍ ഒരു ആശാരി ഉണ്ടായിരുന്നു, അച്ചുആശാരി. മരപ്പണിയിലുള്ള കേമത്തം കോണ്ടൊന്നുമല്ല അച്ചുവേട്ടന്‍ ആശാരി പദവി കിട്ടിയത്. എവിടുന്നോ തട്ടിക്കൂട്ടിയ ചില ഉപകരണങ്ങള്‍ മൂപ്പരുടെ കയ്യില്‍ ഉണ്ടായിരുന്നു. അതുപയോഗിച്ച് ചെയ്യാവുന്ന ചെറിയ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്താണ്‍അദ്ദേഹംഉപജീവനം കഴിച്ചുപോന്നത്. അങ്ങനെയാണ്‍ അച്ചുവേട്ടന്‍ അച്ചുവാശാരി ആയത്. നാല്‍തൂണുകള്‍ നാട്ടി അതിനു മുകളില്‍ ഒരു ഓലപ്പുര, അതായിരുന്നു ആശാരിയുടെ പണിപ്പുര. ഒഴിവുദിവസങ്ങളില്‍ ആശാരിയുടെ പണിപ്പുര സന്ദറ്ശിക്കുക ഞങ്ങള് കുട്ടികള്‍ ഒരുശീലമായിരുന്നു. ശ്രദ്ധയോടെ ജോലി ചെയ്യുന്നതായി അഭിനയിക്കുന്ന ആശാരിയെ ശ്രദ്ധയോടെവീക്ഷിക്കാന്‍. മിക്കപ്പോഴും ആശാരിയുടെ കയ്യില്‍ ഒരു ചുറ്റിക കാണും. ആണി, സ്ക്റൂ, ബോള്‍ട്ട്തുടങ്ങി ആണി പോലുള്ള എന്തും ആശാരി കൈകാര്യം ചെയ്യുന്നത് ആ ചുറ്റിക വച്ചായിരുന്നു. അതുമാത്രമല്ല, വെറുതെ കൈകൊണ്ട് ഒന്ന് തട്ടേണ്ട {മനുഷ്യനെ അല്ല :) } കാര്യംവന്നാല്പൊലും ആശാരി തന്റെപ്രീയപ്പെട്ട ചുറ്റിക ഉപയോഗിക്കും.
അച്ചുവാശാരി മണ്‍മറഞ്ഞിട്ട് കാലം കുറേകഴിഞ്ഞു. പക്ഷെ, ഏത് പ്രശ്നത്തിനുംഒരറ്റപരിഹാരം ഉപദേശിക്കുന്ന ചില സുഹൃത്തുക്കളെ കാണുമ്പോള്‍ എനിക്ക് ഇപ്പോഴുംആശാരിയെ ഓര്‍മ്മ വരും. ആഗോള താപനവും കാലാവസ്ത വ്യതിയാനവും മുതല്‍ജോലിസംബന്ധമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കും വരെ ഇക്കൂട്ടറ്ക്ക് ഒരറ്റ കാരണമെകണ്ടെത്താന്‍ കഴിയു!. പ്രയോഗിച്ച് പരിശീലിച്ച ചില ഉത്തരങ്ങള്‍ അവരുടെ മനസ്സില്‍ കാണും. പിന്നെ എല്ലാ പ്രശ്നങ്ങളും ആ ഒരു ഉത്തരത്തിന്‍ ചേരുന്ന ചോദ്യങ്ങളാക്കി മാറ്റും. ചുറ്റുംനോക്കൂ... നിങ്ങള്‍ക്കും കാണാം അച്ചുവാശാരി മാരെ... കയ്യിലുള്ള ഒരേ ഒര്‍ ആയുധംചുറ്റികയാകുമ്പോള്‍ കാണുന്നതെല്ലാം ആണിയാണെന്ന് വിശ്വസിക്കുന്നവരെ!.
അച്ചുവാശാരി മണ്‍മറഞ്ഞിട്ട് കാലം കുറേകഴിഞ്ഞു. പക്ഷെ, ഏത് പ്രശ്നത്തിനുംഒരറ്റപരിഹാരം ഉപദേശിക്കുന്ന ചില സുഹൃത്തുക്കളെ കാണുമ്പോള്‍ എനിക്ക് ഇപ്പോഴുംആശാരിയെ ഓര്‍മ്മ വരും. ആഗോള താപനവും കാലാവസ്ത വ്യതിയാനവും മുതല്‍ജോലിസംബന്ധമായ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്കും വരെ ഇക്കൂട്ടറ്ക്ക് ഒരറ്റ കാരണമെകണ്ടെത്താന്‍ കഴിയു!. പ്രയോഗിച്ച് പരിശീലിച്ച ചില ഉത്തരങ്ങള്‍ അവരുടെ മനസ്സില്‍ കാണും. പിന്നെ എല്ലാ പ്രശ്നങ്ങളും ആ ഒരു ഉത്തരത്തിന്‍ ചേരുന്ന ചോദ്യങ്ങളാക്കി മാറ്റും. ചുറ്റുംനോക്കൂ... നിങ്ങള്‍ക്കും കാണാം അച്ചുവാശാരി മാരെ... കയ്യിലുള്ള ഒരേ ഒര്‍ ആയുധംചുറ്റികയാകുമ്പോള്‍ കാണുന്നതെല്ലാം ആണിയാണെന്ന് വിശ്വസിക്കുന്നവരെ!.
Subscribe to:
Posts (Atom)